പെൻഷൻ മസ്റ്ററിംഗ് അവസാന തീയ്യതി 31/10/2026
ഓപ്പറേഷൻ തൂഫാൻ 2.0

** ലഹരി മാഫിയയുടെ വേരറുക്കാന്‍ ഓപ്പറേഷന്‍ തൂഫാന്‍ 2.0 **

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി കേരള പോലീസും സ്വയംഭരണ വകുപ്പ് സംയുക്തമായി നടപ്പിലാക്കിയ വരുന്ന തൂഫാൻ 2.0 സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് 28 . 9 . 2026 ന് രാവിലെ 11 മണിക്ക് തൂഫാൻ പതാക ഉയർത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വീ ടി അമ്പു , പയ്യന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ മിഥുൻ എന്നവർ സംയുക്തമായാണ് പതാക ഉയർത്തൽ ചടങ്ങ് നടത്തിയത്.  ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സതീശൻ കെ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് പഞ്ചായത്ത് ഹാളിൽ വെച്ച് തൂഫാൻ 2.0 പ്രത്യേക ഗ്രാമസഭ ചേർന്നു. പ്രത്യേക ഗ്രാമസഭ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.ടി അമ്പു അവർകൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി വിജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു . തൂഫാൻ 2 .0 പദ്ധതി വിശദീകരണവും ബോധവൽക്കരണ ക്ലാസും പയ്യന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ മിഥുൻ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് തൂഫാൻ വാര്യർ പ്രഖ്യാപനവും തൂഫാൻ ബാഡ്ജ് വിതരണവും നടന്നു . കൂടാതെ സംസ്ഥാനതല ഉദ്ഘാടനം ലൈവ് പ്രദർശനവും പോലീസ്  തയ്യാറാക്കിയ പ്രത്യേക PPT പ്രദർശനവും നടത്തി . യോഗത്തിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ അനിൽകുമാർ പാടാച്ചേരി സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീ സതീശൻ പുളക്കൂ നന്ദിയും പറഞ്ഞു. പ്രത്യേക ഗ്രാമസഭയിലും മറ്റ് ചടങ്ങുകളിലും ആയി അംഗൻവാടി വർക്കർ, ഹെൽപ്പർ, ആശാ വർക്കർമാർ,  കുടുംബശ്രീ പ്രവർത്തകർ,  എസ് പി സി . എൻഎസ്എസ് വളണ്ടിയർമാർ, പോലീസ് ഓഫീസർമാർ,  ഹരിത കർമ്മ സേന അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ. വിദ്യാലയ പ്രതിനിധികൾ, ജീവനക്കാർ, മറ്റു നാട്ടുകാർ തുടങ്ങി നൂറ് കണക്കിന് ആൾക്കാർ  പങ്കെടുത്തു.